
സാധാരണ ഇൻവെർട്ടർ സോളാറിലേക് മാറ്റാം ഏങ്ങനെ?
By, Aneesh udinookaran | Inverter care payyanur | 9847777439 | 9744033439

അനുദിനം കറന്റ് ബിൽ വർധിച്ചുവരുന്നു, നമ്മളുടെ വൈദ്വിതി ഉപയോഗവും മുകളിലോട്ടുതന്നെ, അതുകൊണ്ടുതന്നെ ഏങ്ങനെ കറന്റ് ബിൽ കുറയ്ക്കാം എന്ന ആലോചന എല്ലാവരിലും ഉണ്ട്

നിങ്ങളുടെ ഇപ്പോൾ ഉപയോഗിക്കുന്ന ഇൻവെർട്ടർ ഉം ബാറ്ററിയും മാറാതെ തന്നെ നമുക്ക് solar inverter ആയി മാറ്റാം, അതിനായി solar panal, solar charge controller എന്നിവ ആവശ്യം ആണ്, ചുരുക്കം ചില ഇൻവെർട്ടറുകളിൽ മറ്റ് ചില accessories ഉം വേണ്ടിവരും
കറന്റ് ബിൽ കുറയുമോ?
തീർച്ചയായും കറന്റ് ബില്ല് കുറയും, എങ്ങനെയെന്നു നോക്കാം. ഏറ്റവും കൂടുതൽ വീടുകളിൽ സാധാരണ ആയി ഒരു ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന inverter ആണ് use ചെയ്യുന്നത്, ഇത്തരം ഇൻവെർട്ടറുകൾ ബാറ്ററി ചാർജ് ചെയ്യുന്നതിനായി 2 മാസത്തെ ഉപയോഗം എടുത്താൽ 30-65 യൂണിറ്റ് വൈദ്വിതി വരെ ഉപയോഗിക്കുന്നു, വളരെ കൂടുതൽ സമയം വൈദ്വിതി പോകുന്ന ഇടങ്ങളിൽ ഈ അളവ് പിന്നെയും കൂടാം

സോളാറിലേക് മാറുന്നതോടുകൂടി ഈ വൈദ്വിതി നമുക്ക് ലാഭിക്കുവാൻ സാധിക്കുന്നു, കൂടാതെ പകൽ നല്ല വെയിൽ ഉള്ള സമയങ്ങളിൽ solar പവർ മാത്രം ഉപയോഗിച്ച് light, fan, tv, computer, mixie എന്നിവ വർക്ക് ചെയ്യിച്ചു നമുക്ക് ഒരുപരിധി വരെ KSEB വൈദ്വിതി ഉപയോഗം കുറയ്ക്കാം, കൂടാതെ പകൽ solar power ഉപയോഗിച്ച് ചാർജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് രാത്രി നമുക്ക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാം
എത്ര ചിലവ് വരും?
നിങ്ങളുടേത് ഒരു ബാറ്ററി ഉപയോഗിച്ച് വർക്ക് ചെയ്യുന്ന ഇൻവെർട്ടർ ആണെങ്കിൽ
പകൽ ഉപയോഗം തീരെ ഇല്ലാത്ത വീടു ആണെങ്കിൽ നമുക്ക് ബാറ്ററി ചാർജ് ചെയ്യുവാനുള്ള solar power മാത്രം മതിയാകും അതിനായി 300 – 400 watt solar പാനൽ ഇൻസ്റ്റാൾ ചെയ്താൽ മതിയാകും കൂടാതെ20-30A solar charge controll ഉം വേണ്ടിവരും ഏകദേശം ₹20,000 രൂപമുതൽ ₹25,000 രൂപവരെ ചിലവ് വരാം (Price depending brand & Technology )
ഇനി പകൽ ഉപയോഗം കൂടുതൽ ഉള്ള വീടാണെങ്കിൽ ബാറ്ററി ചാർജ് ചെയ്യാനുള്ള Power + Load power = Total power എന്ന calculation ഉപയോഗിച്ച് വേണം സോളാറിലേക് മാറുവാൻ അതിനായി ₹40,000 മുതൽ മുകളിലോട്ടു ചിലവ് വരാം
⚠️ഒന്നിൽ കൂടുതൽ ബാറ്ററി ഉപയോഗിക്കുന്ന വീടുകളിൽ എത്ര ചിലവ് വരും?
⚠️ C10 or C20 ബാറ്ററി ബാറ്ററി ഏതായാലും സോളാറിലേക് മറുവാൻ സാധിക്കുമോ?
⚠️സോളാറിലേക് മാറിയാൽ KSEB യിൽ നിന്നും ബാറ്ററി ചാർജ് ആകില്ലേ?
ഇങ്ങനെയുള്ള ഒട്ടനവധി സംശയങ്ങൾ ഉണ്ടല്ലേ? താഴെ കാണുന്ന video കണ്ടുനോക്കൂ എല്ലാത്തിനും ഉള്ള ഉത്തരം വളരെ വിശദമായി പറഞ്ഞുതരും..

FOR MORE DETAILS CONTACT
Inverter Care Payyanur
Thavakkal complex
BKM Hospital jn
Railway Station road
payyanur-670307
kannur district
kerala
india
MOB:+919847777439
Email: invertercarepnr@gmail.com
- ഏറ്റവും കൂടുതൽ വിൽക്കുന്ന SOLAR MPPT | ASHAPOWER NOVA.50 MPPT പരിചയപ്പെടാം. .Created by: Aneesh Udinookaran ASHAPOWER NOVA-50 12/24V നിങ്ങളുടെ നോർമൽ ഇൻവെർട്ടറിനെ Solar Convert ചെയ്യുവാനും അതുപോലെ 1 or 2 Kw വരെ ഉള്ള പുതിയ Off-Grid Solar Systems സ്ഥാപിക്കുവാനും ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന MPPT Solar Charge Control ആണ് NOVA-50. ഇത് 12V or 24V System ഇൽ automatic ആയി പ്രവർത്തിക്കും. .. 12.V Single Battery Off-Grid System ഇൽ എങ്ങെനെ പ്രവൃത്തിക്കും എന്ന് …
ഏറ്റവും കൂടുതൽ വിൽക്കുന്ന SOLAR MPPT | ASHAPOWER NOVA.50 MPPT പരിചയപ്പെടാം. . Read More »
- സോളാർ പാനൽ എപ്പോൾ ക്ലീൻ ചെയ്യേണം? എന്തൊക്കെ ശ്രദ്ധിക്കേണം? കൂടുതൽ അറിയാം.Created By: Aneesh Udinookaran ഒരു സോളാർ power സിസ്റ്റത്തിൽ ഏറ്റവും important ആയ ഭാഗം സോളാർ പാനൽ തന്നെയാണ് എന്ന് പറയാം, നമുക്ക് ഉർജ്ജം തരുവാനായി ചൂടും മഴയും വെയിലും ഏറ്റു കിടക്കുന്ന നമ്മുടെ സോളർ പാനലിനെ എങ്ങനെ സംരക്ഷിക്കാം എന്ന് നോക്കാം. ..
- BoAt Airdops ഇപ്പോൾ ഏറ്റവും കുറഞ്ഞ വിലയിൽ AMAZON ഇൽ
- ASHAPOWER MPPT NOVA-50Ashapower MPPT
- 5 Things to Consider Before Buying a New Inverter Batteryനമ്മൾ ഒരു ഇൻവെർട്ടറും ബാറ്ററിയും വാങ്ങിക്കുമ്പോൾ മൊത്തം വിലയുടെ 70% ഉം ചിലവഴിക്കുന്നത് ബാറ്ററി വാങ്ങിക്കുവാൻ ആണ്, അതുപോലെ ഇൻവെർട്ടർ കംപ്ലയിന്റ് വന്നാൽ റിപ്പയർ ചെയ്യുവാൻ സാധിക്കുന്ന ഉപകരണം ആണ്, പക്ഷെ ബാറ്ററിയിൽ വരുന്ന internal complaints നമുക്ക് റിപ്പയർ ചെയ്യുവാൻ സാധിക്കില്ല അതുകൊണ്ടുതന്നെ ഏറ്റവും ശ്രദ്ധയോടെ വാങ്ങിക്കേണ്ട ഭാഗം ബാറ്ററി തന്നെയാണ് ഇൻവെർട്ടർ ബാറ്ററി വാങ്ങിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട 5 Important കാര്യങ്ങൾ ആണ് ഈ വിഡിയോയിൽ വിശദീകരിക്കുന്നത് ഈ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന image …
5 Things to Consider Before Buying a New Inverter Battery Read More »