സോളാർ വാട്ടർ ഹീറ്ററുകൾക്ക് പ്രിയമേറുന്നു ! സോളാർ പവറിൽ ഫ്രീ ചൂടുവെള്ളം…

സോളാർ വാട്ടർ ഹീറ്റർ, അറിയേണ്ടതെല്ലാം

ഉയർന്ന വൈദ്യുതി ഉപയോഗം കാരണം സാധാരണ ഇലട്രിക് വാട്ടർ ഹീട്ടറുകൾക്ക് വിപണിയിൽ പ്രിയം കുറയുന്നു

അതുകൊണ്ടുതന്നെ ജനങ്ങൾ സോളാർ വാട്ടർ ഹീറ്ററുകൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ചുതുടങ്ങിയിരിക്കുന്നു.

ഏതുകൊണ്ട് സോളാർ വാട്ടർ ഹീറ്ററുകൾ എടുക്കേണം?

1) പൂർണമായും വൈദ്യുതി ഇല്ലാതെ പ്രവർത്തിക്കുന്നു.

2) കുളിക്കുവാനും കുടിക്കുവാനും ഒരുപോലെ ഉപയോഗിക്കാം.

3) ഒരിക്കൽ ചൂടായ വെള്ളം മണിക്കൂറുകൾ ചൂടുപോകാതെ നിലനിർത്തുന്നു.

4) 10- 25 വർഷം Life ലഭിക്കുന്നു.

എത്ര കപ്പാസിറ്റി ഉള്ള വാട്ടർ ഹീറ്റർ വാങ്ങിക്കേണം? ഏതു വില വരും?

100L മുതൽ മുകളിലോട്ട് അളവുകളിൽ വാട്ടർ ഹീറ്ററുകൾ ലഭ്യമാണ്, എത്ര bathroom ഉണ്ട് എന്നതിനേക്കാളും എത്രത്തോളം ചൂടുവെള്ളം വേണം എന്നതിനെ ആശ്രയിച്ചാണ് വാട്ടർ ഹീറ്ററുകൾ തിരഞ്ഞെടുക്കേണ്ടത്

100L : 2 പേർക്ക് 2 നേരം ചൂടുവെള്ളം ഉപയോഗിക്കാം വില ഏകദേശം ₹ 17,000/ മുതൽ മുകളിലോട്ട്

150L : 3 പേർക്ക് 2 നേരം കുളിക്കുവാനും കൂടാതെ അടുക്കള ആവശ്യങ്ങൾക്കും ഉപയോഗിക്കാം വില ഏകദേശം ₹25,000/. മുതൽ മുകളിലോട്ട്

200L : 4 പേർക്ക് 2 നേരവും കൂടാതെ അടുക്കള ആവശ്യങ്ങൾക്കും ഉപയോഗിക്കാം വില ഏകദേശം ₹32,000/ മുതൽ മുകളിലോട്ട്

കൂടാതെ 250 L മുതൽ മുകളിലോട്ട് നമ്മുടെ ആവശ്യത്തിന് അനുസരിച്ചുള്ള കപ്പാസിറ്റികളിൽ വാട്ടർ ഹീറ്ററുകൾ ലഭ്യമാണ്. അസിസ്ഥാന ഉപയോഗം 25L/Day/Person എന്ന ideal അളവ് ഉപയോഗിക്കുന്നതായിരിക്കും നല്ലത്

എന്തൊക്കെ ശ്രദ്ധിക്കേണം ✅️❌️

ഒരു നല്ല സോളാർ വാട്ടർ ഹീറ്ററിന്റെ ആയുസ്സ് 25 വരെ ലഭിക്കാറുണ്ട് അതിനായി വിലയിൽ മാത്രം ശ്രദ്ധിക്കാതെ കുറച്ചു important കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക

1) കടൽ, പുഴ സമീപം ഉള്ളവർ Stainless സ്റ്റീൽ Polimer Tank ഉള്ള വാട്ടർ ഹീറ്ററുകൾ തന്നെ വാങ്ങിക്കുക, അല്ല എങ്കിൽ ഉപ്പു കാറ്റിൽ പെട്ടെന്ന് നശിച്ചു പോകാം

2) വാട്ടർ ഹീട്ടറുകളുടെ ആയുസ്സ് അതു എത്ര ക്വാളിറ്റിയിൽ ഇൻസ്റ്റാൾ ചെയ്യുന്നു എന്നതിനെയും ആശ്രയിച്ചാണ്, അതുകൊണ്ടുതന്ന ഒരു നല്ല ഇൻസ്റ്റാളരെ തന്നെ അതു ഏല്പിക്കുക്ക

3) Mixer tape ഉപയോഗിക്കുന്ന വീടുകളിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ Non Return Valve ഉപയോഗിക്കുക, വാട്ടർ ഹീറ്ററിൽ വെള്ളം നിറയ്ക്കുന്ന ഭാഗത്തും പുറത്തു എടുക്കുന്ന ഭാഗത്തും നിർബന്ധം ആയും On/Off Valve’ഉം ഉപയോഗിക്കുക

4) വീട്ടിൽ Pressure pump ഉണ്ടെങ്കിൽ ആദ്യമേ ശ്രദ്ധിച്ചു അതിന് support ആയ സോളാർ വാട്ടർ ഹീറ്ററുകൾ പ്രത്ത്യേകം ചോദിച്ചു വാങ്ങുക (FPC or ETC with Copper)

എല്ലാ വീടുകളിലും ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുമോ?

സാധാരണ Flat Roof ഉള്ള വീടുകൾക്ക് പുറമെ ചരിഞ്ഞ Roofing ഷീറ്റിന്റെയും ഓടിന്റെ മുകളിലും വരെയും ഇൻസ്റ്റാൾ ചെയ്യുവാൻ തരത്തിൽ ഇപ്പോൾ സോളാർ വാട്ടർ ഹീറ്ററുകൾ ലഭ്യമാണ്.

മഴക്കാലത്തും ചൂടുവെള്ളം ലഭിക്കുമോ?

വെയിലും മഴയും ഇടകലർന്ന ദിവസങ്ങളിൽ ചൂടുവെള്ളം ലഭിക്കും, പകൽ സമയം മുഴുവനായും മഴ ഉള്ള ദിവസങ്ങളിൽ ചൂടുവെള്ളം ലഭിക്കില്ല,ഈ ബുദ്ധിമുട്ടു പരിഹരിക്കുന്നതിനായി ഇപ്പോൾ മിക്ക കമ്പനി സോളാർ വാട്ടർ ഹീട്ടറുകളിക്കും ഇലക്ട്രിക് ഹീറ്റിംഗ് coli സംവിധാനം ലഭ്യമാണ്

ഏതൊക്കെ കമ്പനികൾ ആണ് നല്ലത്?

സോളർ വാട്ടർ ഹീട്ടറുകൾ സപ്ലൈ ചെയ്യുന്ന കമ്പനികൾ ഒട്ടനവധി വിപണിയിൽ ഉണ്ട് അതിൽ ഏറ്റവും മികച്ചത് ക്വാളിറ്റിയും സർവീസ് ഉം നോക്കി തിരഞ്ഞെടുക്കുക, ആകുന്നതും നിങ്ങളുടെ ജില്ലയിലോ സമീപത്തോ ആയി സർവീസ് സെന്റർ ഉള്ള കമ്പനികളാകും ഗുണകരം ആകുക

V-guard,Hykon,Supreme,HEL തുടങ്ങി മികച്ച കമ്പനികൾ തന്നെ ഈ വിഭാഗത്തിൽ വിപണിയിൽ ഉണ്ട്, നിലവിൽ 5 വർഷം വരെ വാറന്റിയും ലഭ്യമാണ്, Hykon Polymer Tank വാട്ടർ ഹീറ്ററുകൾക്ക് ഇപ്പോൾ 10 വർഷം വരെ വാറന്റി ലഭിക്കുന്നുണ്ട്

Maintenance എന്തൊക്കെ?

വർഷത്തിൽ 1-2 തവണ ETC ട്യൂബ് വാഷ് ചെയ്യുക,Tank Drainage Valve open ചെയ്തു inner ടാങ്കിലെ പൊടികൾ കളയുക ഇത്രമാത്രം ശ്രദ്ധിച്ചാൽ മതിയാകും, വേറെ ബുദ്ധിമുട്ടുകൾ വരുകയാണെങ്കിൽ സ്വയം റിപ്പയർ ചെയ്യാതെ നിങ്ങളുടെ supplier നെ contact ചെയ്യുക..⚠️ ചൂട് വെള്ളം ആണ് അപകടങ്ങൾ ക്ഷണിച്ചു വരുത്താതിരിക്കുക

സോളാർ വാട്ടർ ഹീറ്റർ സ്ഥാപിക്കുവാനും നിങ്ങളുടെ സംശയങ്ങൾ തീർക്കുവാനും വിളിക്കൂ…

More Details Contact : Aneesh Udinookaran | inverter Care Payyanur | 9847777439 | 9744033439

Leave a Comment

Your email address will not be published. Required fields are marked *