സോളാർ പാനൽ എപ്പോൾ ക്ലീൻ ചെയ്യേണം? എന്തൊക്കെ ശ്രദ്ധിക്കേണം? കൂടുതൽ അറിയാം.

Created By: Aneesh Udinookaran

ഒരു സോളാർ power സിസ്റ്റത്തിൽ ഏറ്റവും important ആയ ഭാഗം സോളാർ പാനൽ തന്നെയാണ് എന്ന് പറയാം, നമുക്ക് ഉർജ്ജം തരുവാനായി ചൂടും മഴയും വെയിലും ഏറ്റു കിടക്കുന്ന നമ്മുടെ സോളർ പാനലിനെ എങ്ങനെ സംരക്ഷിക്കാം എന്ന് നോക്കാം. ..

സോളാർ പാനൽ വാഷ് ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കേണം എന്ന് നോക്കാം

  1. Solar panel’s wash ചെയ്യുവാനായി Roof ഇൽ കയറും മുൻപേ Solar inverter AC & DC Switch കൾ off ചെയ്യാൻ മറക്കരുത്. .
  2. യഥാ സമയം ഉള്ള പാനൽ വാഷിംഗ്‌ ഏറ്റവും important ആണെന്ന് പറയാം, വർഷത്തിൽ 2 -3 തവണ എങ്കിലും ഈ വാഷിംഗ്‌ മുടക്കാതെ ചെയ്യുക. ആകുന്നതും അതിരാവിലെ അല്ലെങ്കിൽ വൈകുന്നേരം അതിനായി തിരഞ്ഞെടുക്കുന്നതാകും ഉത്തമം, കാരണം നല്ല ചൂടിൽ വാഷ് ചെയ്യുമ്പോൾ പാനൽ Top Glass Damage ആകാം, കൂടാതെ water spot Create ആകാനും ചാൻസ് ഉണ്ട്.
  3. washing ചെയ്യുന്നതിനായി വെള്ളവും shampoo പോലുള്ള വസ്തുക്കളും ഉപയോഗിക്കാം hard chemicals ഉപയോഗിക്കത്തെ ശ്രദ്ധിക്കുക, ഇന്ന് market ഇൽ സോളാർ പാനൽ വാഷ് ചെയ്യുന്നതിനായുള്ള Chemicals ഉം പലതരത്തിൽ ഉള്ള വാഷിംഗ്‌ equipments ഉം ലഭ്യമാണ്, Harpic പോലുള്ള hard chemical ഉം hard ആയുള്ള Material ഉം ഉപയോഗിക്കാതിരിക്കുക, കാരണം അത് സോളാർ പാനൽ Top Glass Rough ആകുവാനും അതുവഴി production loss സംഭവിക്കാനും കാരണം ആകുന്നു.
  4. സോളാർ പാനൽ വാഷ് ചെയ്യുമ്പോൾ പൊടികൾ clean ചെയ്യുന്നതുപോലെ അത്ര എളുപ്പം ആകില്ല പക്ഷി കഷ്ടങ്ങളും മറ്റു കറകളും cleaning ചെയ്യുക, അത്തരം കറകൾ ശക്തിയായി ഉരച്ചു കഴുക്കി പാനൽ glass rough ആക്കുന്നതിനു പകരം അതിനയുള്ള chemicals ഉപയോഗിക്കുക.
  5. കൂടുതൽ പവർ ഉള്ള Pressure വാഷറുകൾ ഉപയോഗിക്കാതിരിക്കുക, കൂടാതെ പക്ഷികൾ പാനലുകളുടെ അടുത്തായി ഇരിക്കുവാനുള്ള സാഹചര്യം ഉണ്ടെങ്കിൽ അത് ഒഴിവാക്കുവാൻ ശ്രമിക്കുക, കാരണം പക്ഷിക്കാഷ്ടങ്ങൾ ഉണ്ടാക്കുന്ന കറകൾ ആcell ഇൽ വൈദ്വിതി ചലനങ്ങൾ ഇല്ലാതായി HOTSPOT ഉണ്ടാകാനും അതുവഴി clean ചെയ്യാതെ പക്ഷം ആ പാനൽ Total Damage ആകാനും ഇടയാകും. .
  6. സോളാർ പാനൽ മുകളിൽ എന്തെകിലും തരത്തിൽ pressure ചെലുത്തിയോ മുകളിൽ കയറി നിന്നോ ക്ലീൻ ചെയ്യാതിരിക്കുക, അത് പാനൽ Glass top or Cell Damage ഉണ്ടാക്കിയേക്കാം. .

സോളാർ പാനൽ വാഷ് ചെയ്യുന്നതിനായുള്ള കുറച്ചു ഉപകരണങ്ങൾ പരിചയപ്പെടാം

സോളാർ പാനൽ cleaning Brushes.

6 മീറ്റർ വരെ നീളം adjust ചെയ്യാൻ സാധിക്കുന്നു.

ഒരേ സമയം rubbing ഉം cleaning ഉം നടത്തുവാൻ സാധിക്കും വിധം PU water input Point ക്രമീകരിച്ചിരിക്കുന്നു.

2 meter അധികം നീളം ഉള്ള സോളാർ പാനലുകൾ നീളത്തിൽ walkways ഇല്ലാതെ സ്ഥാപിച്ച site കളിൽ ഇത്തരം Adjustable Mops ഗുണം ചെയ്യുന്നു.

2) സോളാർ പാനൽ cleaning Liquids

സോളാർ പാനലിൽ തങ്ങിയിരിക്കുന്ന പക്ഷി കാഷ്ടങ്ങളും മറ്റു കറകളും നീക്കം ചെയ്യുന്നതിനായി ഇത്തരം Liquids ഉപയോഗിക്കാം

5.L അളവിൽ ലഭിക്കുന്ന solar panel cleaning Concentrate 1:4 Radio ഇൽ നേർപ്പിച്ച ശേഷം ഉപയോഗിക്കാം.

കൂടുതൽ കറകൾ ഉള്ള ഭാഗങ്ങളിൽ microfiber Cloth’s ഉപയോഗിച്ച് കുറച്ചു കൂടിയ അനുപാതത്തിൽ ഉപയോഗിച്ച് clean ചെയ്യുക

ROUGH SCRUBBING Materials ഒരു കാരണവശാലും ഉപയോഗിക്കരുത്

3). Solar panel Sprinkler System

സോളാർ പാനൽ ഇൽ താങ്ങിനിക്കുന്ന പൊടികൾ നീക്കം ചെയ്യുന്നതിനായി Permanent ആയി സ്ഥാപിക്കാവുന്ന sprinkler system. .

Amazon ഇൽ ലഭ്യമായ ഈ sprinkler oru plumper സഹായത്തോടെ install ചെയ്യാം. .

ഇത്തരം ഓട്ടോമാറ്റിക് system’s സ്ഥാപിച്ചു കഴിഞ്ഞാലും കറകളും പായലുകളും പോകുന്നതിനായി Mop ഉപയോഗിക്കേണ്ടിവരും.


ഈ post നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ കൂട്ടുകാർക്കു share ചെയ്യാൻ മറക്കല്ലേ. …..